പോപ്പുലർ ഫ്രണ്ട് ജനമഹാസമ്മേളനം ഇന്ന് കോഴിക്കോട്ട്

കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം പോപ്പുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹ്മദ് ഉദ്ഘാടനം ചെയ്യും

Update: 2022-09-17 01:43 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും. 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തിൽ നടക്കുന്ന കാംപയിനിന്റെ ഭാഗമായാണ് സമ്മേളനം. വൈകിട്ട് 4.30ന് വോളന്റിയർ മാർച്ചും ബഹുജനറാലിയും ആരംഭിക്കും.

കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം പോപ്പുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹ്മദ് ഉദ്ഘാടനം ചെയ്യും. എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസി, പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ, എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ. വാസു, പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ, നാഷനൽ വിമൻസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് ലുബ്നാ സിറാജ്, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഹാഫിസ് അഫ്സൽ ഖാസിമി, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ എന്നിവർ പങ്കെടുക്കും.

പാലക്കാട് മുതൽ കാസർകോട് വരെയുള്ള പ്രവർത്തകരും അനുഭാവികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

Summary: Popular Front Jana Mahasammelanam will take place in Kozhikode today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News