അടുത്ത 5 വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും

ഈ വര്‍ഷം മാത്രം 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ

Update: 2022-06-25 00:59 GMT

തിരുവനന്തപുരം: അടുത്ത 5 വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഈ വര്‍ഷം മാത്രം 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അഞ്ച് വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് 4 രൂപ 79 പൈസയാണ്. വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമാണ് കമ്മീഷന്‍ അന്തിമ താരിഫ് പ്രഖ്യാപിക്കുന്നത്. ജൂലൈ മുതലാകും കൂട്ടിയ നിരക്ക് പ്രാബല്യത്തില്‍ വരിക.

വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമാണ് കമ്മിഷന്‍ അന്തിമ താരിഫ് പ്രഖ്യാപിക്കുന്നത്. എത്ര രൂപയാണ് വര്‍ധിപ്പിക്കുക എന്നത് ഇന്നറിയാം. കോവിഡ് സാഹചര്യം കാരണമാണ് വൈദ്യുതി നിരക്ക് വര്‍ധന ഏപ്രിലില്‍ നടപ്പാക്കാതിരുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News