'പാർട്ടി നടപടി അംഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദികളിൽ പറയും'- മാധ്യമവാർത്തകൾ തള്ളി പി.പി ദിവ്യ

തന്റെ പ്രതികരണം എന്ന പേരിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത തന്റെ അഭിപ്രായമല്ലെന്ന് പി.പി ദിവ്യ വ്യക്തമാക്കി

Update: 2024-11-09 09:02 GMT
Editor : banuisahak | By : Web Desk

കണ്ണൂർ: പാർട്ടി നടപടിയിൽ അതൃപ്‌തി എന്ന വാർത്ത തള്ളി പി.പി ദിവ്യ. തന്റെ പ്രതികരണം എന്ന പേരിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത തന്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം നടത്തിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട പാർട്ടി അംഗം എന്ന നിലയിൽ പറയാനുള്ളത് പാർട്ടി വേദികളിൽ പറയും. പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നു. വ്യാജവാർത്തകളെ തള്ളിക്കളയണമെന്നും പി. പി ദിവ്യ. 

കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയ നടപടിയിൽ ദിവ്യ അതൃപ്‌തി പരസ്യമാക്കിയതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകളെല്ലാം പൂർണമായും തള്ളുകയാണ് ദിവ്യ. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

Advertising
Advertising

ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ തനിക്ക് പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും. പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നു. വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും ദിവ്യ അഭ്യർത്ഥിച്ചു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News