'സുരേഷ് ഗോപിയെ ജയിപ്പിക്കണം, ലാവ്‌ലിനിൽ നടപടി ഉണ്ടാകില്ല'; ഇപിയോട് ബിജെപി ആവശ്യപ്പെട്ടെന്ന് ദല്ലാൾ നന്ദകുമാർ

"ജയരാജൻ പറഞ്ഞു, കേരളത്തിൽ നടക്കില്ല... ആ ചർച്ച അവിടെ പരാജയപ്പെട്ടു"

Update: 2024-04-25 10:20 GMT
Advertising

കൊച്ചി: കേരളത്തിൽ വളരാൻ സിപിഎമ്മിനോട് ബിജെപി സഹായം ആവശ്യപ്പെട്ടെന്ന് ദല്ലാൾ നന്ദകുമാർ. ഇപിയെ കാണാൻ പ്രകാശ് ജാവഡേക്കർ വന്നുവെന്നും സുരേഷ് ഗോപിയെ ജയിപ്പിച്ചാൽ ലാവ്‌ലിനിൽ നടപടി ഉണ്ടാകില്ലെന്ന് പറഞ്ഞുവെന്നുമാണ് നന്ദകുമാറിന്റെ ആരോപണം. ഇപി എല്ലാം നിരാകരിച്ചതായും നന്ദകുമാർ കൂട്ടിച്ചേർത്തു.

"ഇപി ജയരാജനെയും എന്നെയും പ്രകാശ് ജാവഡേക്കർ വന്ന് കണ്ടു. എന്റെ സാന്നിധ്യത്തിൽ ജാവഡേക്കർ പറഞ്ഞു, ഞങ്ങൾക്കിവിടെ രക്ഷയില്ല. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാമോ എന്ന്. തൃശൂരിൽ എങ്ങനെയും സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കണം എന്ന് ജാവഡേക്കർ പറഞ്ഞു. പകരം ലാവ്‌ലിൻ കേസുകളിൽ തുടർ നടപടികൾ ഉണ്ടാവില്ലെന്നും സ്വർണക്കടത്തിൽ തുടരന്വേഷണം നിർത്തി വയ്പ്പിക്കാമെന്നും ഉറപ്പ് കൊടുത്തു. വേണമെങ്കിൽ അമിത് ഷാ വീട്ടിൽ വന്ന് ഉറപ്പ് തരുമെന്നും പറഞ്ഞു. ജയരാജൻ പറഞ്ഞു, കേരളത്തിൽ നടക്കില്ല. മുന്നണിയുടെ ഘടകക്ഷിയിലെ സ്ഥാനാർഥിയാണ്, സിപിഐ ആണ് അവിടെ മത്സരിക്കാനെന്ന് പറഞ്ഞു. ആ ചർച്ച അവിടെ പരാജയപ്പെട്ടു.

Full View

സുധാകരൻ വീണു എന്ന് മറാത്ത കലർന്ന ഹിന്ദിയിൽ ജാവഡേക്കർ പറഞ്ഞതാണ്, കെപിസിസി കിട്ടിയത് കാരണം ചാടിപ്പോയി എന്നും. അല്ലെങ്കിൽ സുധാകരൻ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണ്. മലയാളം അല്ലാതിരുന്നത് കൊണ്ട് ജയരാജന് മനസ്സിലായില്ല. പക്ഷേ ഞാൻ വ്യക്തമായി കേട്ടതാണ്. മുരളീധരനോട് സംസാരിച്ചു, അരമനസ്സ്, രമേശ് ചെന്നിത്തലക്ക് 45ശതമാനം സമ്മതം, ഇതെല്ലാം ജാവഡേക്കർ പറഞ്ഞതാണ്. ജാവഡേക്കർ വരും എന്ന് ജയരാജൻ അറിഞ്ഞിരുന്നില്ല". നന്ദകുമാർ കൂട്ടിച്ചേർത്തു.

ശോഭാ സുരേന്ദ്രന് ഭൂമി വാങ്ങാനാണ് 10 ലക്ഷം രൂപ നൽകിയതെന്ന് കൂട്ടിച്ചേർത്ത നന്ദകുമാർ ശോഭ തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വിവരങ്ങളിൽ ഈ ഭൂമിയുടെ കാര്യം പറയുന്നില്ലെന്നും പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News