പ്രസീത അഴീക്കോടും ബി.ജെ.പി സംഘടന സെക്രട്ടറി എം. ഗണേശനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

സി.കെ ജാനുവുമായി സംസാരിച്ച് പണത്തിന്റെ കാര്യം ധാരണയാക്കിയിട്ടുണ്ട് എന്ന് സംഭാഷണത്തില്‍ പറയുന്നു.

Update: 2021-06-25 11:45 GMT

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടും ബി.ജെ.പി സംഘടന സെക്രട്ടറി എം. ഗണേശനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ക്രൈം ബ്രാഞ്ച് സംഘത്തിന് നല്‍കിയ ശബ്ദരേഖയാണ് പുറത്ത് വന്നത്.

സി.കെ ജാനുവുമായി സംസാരിച്ച് പണത്തിന്റെ കാര്യം ധാരണയാക്കിയിട്ടുണ്ട് എന്ന് സംഭാഷണത്തില്‍ പറയുന്നു. ബത്തേരിയില്‍ വെച്ച് 25 ലക്ഷം കൈമാറുന്നതിന് മുമ്പുള്ള സംഭാഷണമാണിത്. സംഭാഷണത്തെ കുറിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

സി.കെ ജാനുവിന് എന്‍.ഡി.എയിലേക്ക് മടങ്ങിവരാന്‍ ബി.ജെ.പി പണം നല്‍കിയെന്ന് വ്യക്തമാക്കുന്നതാണ് ശബ്ദരേഖ. മാര്‍ച്ച് 26ന് ബി.ജെ.പി ജില്ലാ സെക്രട്ടറി പണം ജാനുവിന് കൈമാറിയെന്ന് പ്രസീത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News