'രാജ്യത്ത് പലയിടത്തും മാധ്യമസ്വാതന്ത്ര്യം നഷ്ടപ്പെടുന്നു'; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ

'നിയമ നിർമാണ സഭയുടെ അധികാരവും അവകാശവും സംരക്ഷിക്കപ്പെടണം'

Update: 2023-01-23 04:17 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: രാജ്യത്ത് പലയിടത്തും മാധ്യമസ്വാതന്ത്ര്യം നഷ്ടപ്പെടുന്നെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 15-ാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഗവർണറുടെ പരാമാർശം. 'രാജ്യത്ത് തൊഴിൽ നൽകുന്നതിൽ നാലാം സ്ഥാനത്താണ് കേരളം. ആർബി ഐയുടെ കണക്ക് പ്രകാരം കേരളം മികച്ച സാമ്പത്തിക വളർച്ച നേടിയ സംസ്ഥാനമാണ്. കേരളം മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചു. സുസ്ഥിര വികസനത്തിൽ മികച്ച നിലയിലാണ്.0.07 ശതമാനം മാത്രമാണ് കേരളത്തിലെ ദാരിദ്ര രേഖ'. ഇത് രാജ്യത്തെ ഏററവും കുറവാണെന്നും ഗവർണർ പറഞ്ഞു.

Advertising
Advertising

'തദ്ദേശ ഭരണം മികച്ച രീതിയിൽ നടത്തുന്നു. വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ ലഘൂകരിക്കും. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമായി തുടരും. സഹകരണ ഫെഡറിലസം ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് അനിവാര്യമാണെന്നും നിയമ നിർമാണ സഭയുടെ അധികാരവും അവകാശവും സംരക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.

'കാർഷിക മേഖലയിൽ പുതിയ ഉണർവുണ്ടാക്കും. ക്യഷി രീതികൾ നവീകരിക്കും. മത്സ്യതൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും'. പരമ്പരാഗത മത്സൃ തൊഴിലാളികളുടെ ഉപകരണങ്ങൾക്കും പരിരക്ഷനൽകുമെന്നും അദ്ദേഹം നയപ്രഖ്യാപനത്തിൽ പറഞ്ഞു.

നയപ്രഖ്യാപനത്തിനായി രാവിലെ ഒമ്പത് മണിയോടെ സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് സ്വീകരിച്ചത്. സർക്കാറും ഗവർണറും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. ഗവർണർ സർക്കാർ ഭായ് ഭായ്, ഇടനിലക്കാർ സജീവം ഗവർണർ-സർക്കാർ ഒത്തുകളി, ആർ.എസ്.എസ് നോമിനിയുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കി, എൽ.ഡി.എഫ്-ബി.ജെ.പി-ഗവർണർ കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്ത് തുടങ്ങിയ കാര്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

ഇന്ന് മുതൽ മാർച്ച് 30 വരെ 33 ദിവസമാണ് സഭ ചേരുന്നത്. രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭ തുടങ്ങും. മാറ്റങ്ങൾ ഒന്നും നിർദേശിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനപ്രസംഗം അംഗീകരിച്ച് സംസ്ഥാന സർക്കാരിന് തിരിച്ചയച്ചത്. ജനുവരി 25, ഫെബ്രുവരി 1,2 തീയതികളിൽ നയപ്രഖ്യാപന ചർച്ചയാണ്. ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ചയും ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ ധനാഭ്യർത്ഥന ചർച്ച ചെയ്ത് പാസാക്കുന്നതുമാണ്.

Full View





Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News