ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

എട്ട് ക്രൈസ്തവ മത മേലധ്യക്ഷന്മാരാണ് താജ് ഹോട്ടലിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തത്

Update: 2023-04-24 15:05 GMT
Editor : afsal137 | By : Web Desk

നരേന്ദ്രമോദി

Advertising

എറണാകുളം: ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. എട്ട് മത മേലധ്യക്ഷന്മാരാണ് താജ് ഹോട്ടലിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. 

മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച ആഴ്ചകൾക്ക് മുന്നേ തീരുമാനിച്ചിരുന്നതാണ്. കൂടിക്കാഴ്ച അതീവ പ്രാധാന്യത്തോടെയാണ് ബി.ജെ.പി ഉറ്റുനോക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കലാണ് കൂടിക്കാഴ്ചയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ജോർജ് ആലഞ്ചേരിയുടെയും ജോസഫ് പംപ്ലാനിയുടെയും ബി.ജെ.പി അനുകൂല പ്രസ്താവനകൾ ചർച്ചചെയ്യപ്പെട്ട സാഹചര്യം കൂടി പരിഗണിച്ചാണ് ഈ കൂടിക്കാഴ്ച. ഇതിലൂടെ കേരളത്തിൽ വേരുറപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുകയാണ് ബി.ജെ.പി.

അതേസമയം, യുവം കോൺക്ലേവിൽ സംസാരിച്ച പ്രധാനമന്ത്രി കോൺഗ്രസിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ചു. രണ്ട് ആശയ ഗതികൾ തമ്മിലുള്ള സംഘർഷമാണ് കേരളത്തിൽ നടക്കുന്നത്. ഒരു കൂട്ടർ കേരളത്തിന്റെ താൽപ്പര്യങ്ങളേക്കാള്‍ കൂടുതൽ പാർട്ടി താൽപ്പര്യങ്ങൾക്ക് പ്രാധാന്യം നൽകുമ്പോള്‍ മറ്റൊരു കൂട്ടർ ഒരു കുടുംബത്തിന്റെ താൽപ്പര്യങ്ങൾക്ക് പ്രാധാന്യം നൽകുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കോൺഗ്രസും സിപിഎമ്മും കേരളത്തിലെ യുവാക്കളുടെ അവസരങ്ങൾ നിഷേധിക്കുകയും അവരെ കുരുതികൊടുക്കുകയുമായിരുന്നു. കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റുകയായിരുന്നു ഇരുകൂട്ടരും. ഈ രണ്ട് ആശയ ഗതികളെയും പരാജയപ്പെടുത്തേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ചിലർക്ക് താൽപര്യം സ്വർണ്ണക്കടത്തിലാണെന്നും അതിനായി അവർ അവസരം കണ്ടെത്തുകയായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News