കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

വയനാട്ടിലെ വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കും, കുടുംബത്തിന് സാമ്പത്തിക സഹായം നൽകും

Update: 2025-01-28 10:06 GMT

കൽപറ്റ : പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി.വയനാട്ടിലെ വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്നും പ്രിയങ്ക ഗാന്ധി കുടുംബാംഗങ്ങളോട് പറഞ്ഞു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടിലെത്തിയത്. പ്രദേശത്തെ വന്ജീവി പ്രശ്നങ്ങളെ കുറിച്ചും സാമ്പത്തിക കാര്യങ്ങളെ കുറിച്ചും പ്രിയങ്ക അന്വേഷിച്ചതായി രാധയുടെ ഭർത്താവ്, അച്ചപ്പൻ മീഡിയവണിനോട് പറഞ്ഞു. കുടുംബത്തെ സാമ്പത്തികമായി സഹായിക്കുമെന്നും രാധയുടെ മകന് ജോലി ഉറപ്പാക്കുമെന്നും പ്രിയങ്ക പറഞ്ഞു.

Advertising
Advertising

ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. 

കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് വി.ഡി. സതീശൻ നയിക്കുന്ന മലയോര ജാഥയിൽ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കുന്നുണ്ട്. ശേഷം ഡൽഹിക്ക് മടങ്ങും

അതേസമയം, വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെ കണിയാരത്ത് വെച്ച് സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. 


Full View


Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News