ഹോസ്റ്റൽ വാർഡനുമായി പ്രശ്നം; കാഞ്ഞങ്ങാട് നഴ്സിങ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആശുപത്രിക്ക് മുന്നിൽ നഴ്സിങ് വിദ്യാർഥികളുടെ പ്രതിഷേധം
Update: 2024-12-08 10:32 GMT
കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വർഷ വിദ്യാർഥി (20) ചൈതന്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ആരോപിച്ച് നഴ്സിങ് വിദ്യാർഥികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.
ഇന്നലെ രാത്രിയാണ് സംഭവം. വിദ്യാർഥി മംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചൈതന്യയുടെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും നൽകുന്നില്ലെന്നും വദ്യാർഥികൾ ആരോപിക്കുന്നു.
ഹോസ്റ്റൽ വാർഡൻ മാനസികമായി പ്രയാസപ്പെടുത്തുന്നുവെന്നാണ് വിദ്യാർഥികളുടെ ആരോപണം. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.