പ്ലസ്‌വൺ പ്രവേശനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം : മുസ്‌ലിംലീഗ്

എം.എസ്.എഫിലും യൂത്ത്‌ലീഗിലും വനിതാ പ്രാതിനിധ്യം നേരത്തെ തീരുമാനിച്ചതാണ്, ആരുടെയും പോരാട്ടത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു

Update: 2021-10-09 10:12 GMT
Advertising

പ്ലസ്‌വൺ പ്രവേശനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും പഠിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് സർക്കാറാണെന്നും മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനും വിദ്യാഭ്യാസമന്ത്രിക്കും ഒരാശങ്കയുമില്ലെന്നും തെക്കൻ ജില്ലകളിലെ 75ഓളം സ്‌കൂളുകളിൽ വേണ്ടത്ര കുട്ടികളില്ലെന്നും സംസ്ഥാനത്ത് അസുന്തലാവാസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു.

കുട്ടികൾ കിട്ടുന്ന സീറ്റിൽ ചേരണമെന്ന് വിദ്യാഭ്യാസമന്ത്രി പറയുന്നത് ശരിയല്ല. വിദ്യാർഥികളുടെ താത്പര്യത്തിന് സർക്കാർ തടസ്സം നിൽക്കുന്നുവെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട് ധിക്കാരപരമാണെന്നും മലബാറിൽ ഉള്ളവരെല്ലാം ലീഗും യു.ഡി.എഫുമല്ലെന്ന് ഓർക്കണമെന്നും പി.എം.എ സലാം പറഞ്ഞു.

പ്ലസ്‌വണിന് അഡീഷണൽ ബാച്ച് അനുവദിക്കണമെന്ന് ഇക്കാര്യത്തിനായി നിയമസഭക്ക് മുമ്പിൽ അടുത്തയാഴ്ച ഉപവാസം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

എം.എസ്.എഫിലും യൂത്ത്‌ലീഗിലും വനിതാ പ്രാതിനിധ്യം നേരത്തെ തീരുമാനിച്ചതാണ്, ആരുടെയും പോരാട്ടത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News