പറവൂർ നഗരസഭയുടെ 500 കോടി വില വരുന്ന വസ്തുവകകളുടെ ആധാരങ്ങൾ കാണാനില്ല

ചുമതലയേറ്റപ്പോൾ രേഖകൾ കൈമാറിയില്ലെന്ന് സെക്രട്ടറി

Update: 2024-03-01 13:06 GMT

എറണാകുളം: പറവൂർ നഗരസഭാ ഓഫീസിലെ ആധാരങ്ങൾ കാണാനില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 500 കോടിയിലധികം രൂപ വില വരുന്ന വസ്തുവകകളുടെ ആധാരങ്ങളാണ് കാണാനില്ലാത്തത്. നഗരസഭ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെയടക്കം രേഖകൾ നഷ്‌പ്പെട്ടതായും ചുമതലയേറ്റപ്പോൾ രേഖകൾ കൈമാറിയിരുന്നില്ലെന്നും മുൻസിപ്പൽ സെക്രട്ടറി പറയുന്നു.

സംഭവത്തിൽ കൗൺസിലർ ജോബി നഗരസഭക്കുമുന്നിൽ പ്രതിഷേധിക്കുകയാണ്. ആധാരങ്ങൾ കണ്ടെത്തുന്നതു വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് അദ്ദേഹം പറയുന്നത്. 600 കോടി വിലവരുന്ന വസ്തുവകകളുടെ ആധാരം കാണാതായത് മുമ്പേ തന്റെ ചോദ്യത്തിന് മറുപടിയായി നഗരസഭ അറിയിച്ചിരുന്നുവെന്നും അഞ്ച് മാസം കഴിഞ്ഞിട്ടും അത് കണ്ടെത്താനായിട്ടില്ലെന്നും ജോബി പറഞ്ഞു. ഒരു ബാർ ഹോട്ടലുകാരൻ നഗരസഭാ ഭൂമിയിലെ മതിൽ പൊളിച്ചുമാറ്റിയെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകിയപ്പോൾ അയാൾ തന്റേതാണെന്ന് അവകാശപ്പെട്ടെന്നും പറഞ്ഞു. അപ്പോൾ അവകാശം തെളിയിക്കാൻ നഗരസഭക്ക് രേഖയുണ്ടായില്ലെന്നും കുറ്റപ്പെടുത്തി. ഇനി നഗരസഭാ കെട്ടിടത്തിൽ പരിശോധന നടത്തി അവ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.


Full View


Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News