ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

ജീവിതകാലം മുഴുവൻ അസഫാക് ആലത്തെ ജയിലിലിട്ടാലും പരിവർത്തനം ഉണ്ടാകില്ലെന്നും പ്രോസിക്യൂഷൻ

Update: 2023-11-09 08:12 GMT

കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. ജീവിതകാലം മുഴുവൻ അസഫാക് ആലത്തെ ജയിലിലിട്ടാലും പരിവർത്തനം ഉണ്ടാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പ്രതിയുടെ ചെറിയ പ്രായം മാനസാന്തരത്തിനുള്ള സാധ്യതയായി കണക്കാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അസഫാക് ആലം കോടതിയിൽ പറഞ്ഞു.

എറണാകുളം പോക്‌സോ കോടതിയില്‍ ശിക്ഷാവിധിയിൽ വാദം തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസില്‍ അഫ്‌സാക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 

കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്നാണ് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

More To Watch

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News