'ഉമ്മൻ ചാണ്ടിയോട് അനാദരവ്'; വിനായകനെ അറസ്റ്റ് ചെയ്യാത്തതിൽ പരാതിക്കാരന്റെ പ്രതിഷേധം

കസബ പൊലീസ് സ്റ്റേഷന് മുന്നിലാണ് സനൽ നെടിയതറയുടെ ഒറ്റയാൾ പ്രതിഷേധം

Update: 2023-07-21 06:32 GMT

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ  ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യാത്തതിൽ പരാതിക്കാരന്റെ പ്രതിഷേധം. കസബ പൊലീസ് സ്റ്റേഷന് മുന്നിലാണ് പരാതിക്കാരനായ സനൽ നെടിയതറയുടെ പ്രതിഷേധം. മൃതദേഹത്തോട് അനാദരവ് കാണിക്കൽ, സമൂഹമാധ്യമങ്ങളിലുടെ അപകീർത്തികരമായ പ്രചാരണം നടത്തൽ എന്നീ വകുപ്പുകൾ വിനായകനെതിരെ ചുമത്തിയിരുന്നു. 

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിനായകൻ ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചത്. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി' എന്തിനാണ് മൂന്ന് ദിവസം അവധി' എന്നായിരുന്നു വിനായകന്റെ പരാമർശം. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News