ഇനി തപാൽ വഴിയില്ല; പിഎസ്‍സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക്

ജൂലൈ 1 മുതൽ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും

Update: 2025-06-03 02:22 GMT

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികൾക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായിട്ടാണ് ഇത്. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജൂലൈ 1 മുതൽ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉൾപ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലിൽ ലഭിക്കുക. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News