'സർക്കാർ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല'; ആരോപണവുമായി പി.യു ചിത്രയും വി.കെ വിസ്മയയും

ഒപ്പം മത്സരിച്ച ഇതര സംസ്ഥാനത്തെ മത്സരരാർഥികൾക്ക് നല്ല ജോലി ലഭിച്ചപ്പോൾ തങ്ങൾക്ക് മാത്രം എന്തുകൊണ്ട് ഇല്ല എന്ന ചോദ്യമാണ് താരങ്ങളുടേത്

Update: 2023-10-16 05:15 GMT

സർക്കാർ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന ആരോപണവുമായി 2018 ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ. പി.യു ചിത്ര, വി കെ വിസ്മയ എന്നിവരാണ് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിൽ നിന്നും വേണ്ട പ്രോത്സാഹനം ലഭിക്കാത്തത് കൊണ്ട് കൂടുതൽ താരങ്ങൾ കേരളം വിട്ടു പോവുകയാണെന്ന് ഇവർ പറയുന്നു. അഞ്ചുവർഷം പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല. ഒപ്പം മത്സരിച്ച ഇതര സംസ്ഥാനത്തെ മത്സരരാർഥികൾക്ക് നല്ല ജോലി ലഭിച്ചപ്പോൾ തങ്ങൾക്ക് മാത്രം എന്തുകൊണ്ട് ഇല്ല എന്ന ചോദ്യമാണ് താരങ്ങളുടേത്.

സർക്കാരിന്റെ അവഗണന മൂലം പല താരങ്ങളും കേരളം വിടാൻ ഒരുങ്ങുകയാണ്. ഈ അവസ്ഥ തുറന്നാൽ ഇത് കേരളത്തിൻറെ കായിക മേഖലയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് പിയു ചിത്ര പറയുന്നു.

Advertising
Advertising
Full View

നിലവിൽ സ്വന്തം നിലയ്ക്ക് റെയിൽവേയിലും ബാങ്കിലും എല്ലാം ജോലി നേടിയിരിക്കുകയാണ് താരങ്ങൾ. അപ്പോഴും ഉയർന്ന പോസ്റ്റുകളിൽ ജോലി നൽകാം എന്ന സർക്കാർ വാഗ്ദാനം ,വാഗ്ദാനം മാത്രമായി നിൽക്കുകയാണ്...

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News