പൊതുഗതാഗതം പൂര്‍ണമായി സ്തംഭിച്ചു; മധ്യ കേരളത്തില്‍ പണിമുടക്ക് പൂര്‍ണം

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് പണിമുടക്ക്

Update: 2025-07-09 12:33 GMT

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് വടക്കന്‍ കേരളത്തിലും പൂര്‍ണം. പൊതുഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കോഴിക്കോട് ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളെ മാത്രമാണ് സമരാനുകൂലികള്‍ നിരത്തിലിറങ്ങാന്‍ അനുവദിച്ചത്. സര്‍വീസിന് ഒരുങ്ങിയ കെഎസ്ആര്‍ടിസി ബസുകളെ കോഴിക്കോട് ബസ് സ്റ്റാന്‍ഡിലും പാവങ്ങാട് ഡിപ്പോയിലും തടഞ്ഞു. യാത്ര അവസാനിപ്പിക്കാന്‍ ജീവനക്കാര്‍ തയ്യാറാകാതിരുന്നതോടെ ബസിന് മുന്നില്‍ കിടന്നും കുത്തിയിരുന്നും പ്രതിഷേധം.

ചെറുവണ്ണൂരില്‍ ഡെന്റല്‍ ക്ലിനിക്ക് ബലം പ്രയോഗിച്ച് അടപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ എന്‍.വി മുസമ്മിലിനെ സമനുകൂലികള്‍ മര്‍ദിച്ചു. മുക്കത്ത് സിവില്‍ സ്റ്റേഷനും ധനകാര്യ സ്ഥാപനങ്ങളും പൂട്ടിച്ചു. സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെത്തിയ സമരാനുകൂലികള്‍ പ്രിന്‍സിപ്പലിനെയും ഡ്യൂട്ടിക്കെത്തിയ ജീവനക്കാരെയും ഭീഷണിപ്പെടുത്തി.

Advertising
Advertising

പാലക്കാട് തുറന്ന കടകളും ധനകാര്യ സ്ഥാപനങ്ങളും അടപ്പിച്ചു. കഞ്ചിക്കോട് വ്യവസായ മേഖല പൂര്‍ണമായി സ്തംഭിച്ചു. പട്ടാമ്പിയില്‍ ഉച്ചയ്ക്ക് ശേഷം നിരത്തിലിറങ്ങിയ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. കണ്ണൂരില്‍ ദേശീയപാതയില്‍ കാള്‍ടെക്‌സിന് സമീപം വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. കോര്‍പറേഷനില്‍ ജോലിക്കെത്തിയ ശുചീകരണത്തൊഴിലാളികളെ അകത്തേക്ക് കടത്തിവിട്ടില്ല. വയനാട് കെഎസ് ആര്‍ടി ബസും ചരക്കും വാഹനങ്ങളും സമരക്കാര്‍ തടഞ്ഞു.

കടകള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. കാസര്‍ക്കോട് ജില്ലയിലും കടകള്‍ അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഇടത് ട്രേഡ് യൂണിയനുകള്‍ റാലിക്കിടെ ഓട്ടോകളില്‍ എത്തിയ യാത്രക്കാരെ ഇറക്കി വിട്ടു. യുഡിടിഎഫിന്റെ നേതൃത്വത്തില്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്നു പുതിയ ബസ് സ്റ്റാന്റിലേയ്ക്ക് പ്രകടനം നടത്തി.

അതേസമയം, മലപ്പുറം മഞ്ചേരിയില്‍ പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ കേസെടുത്തു. സിപിഎം മഞ്ചേരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News