ബാർ ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നതില്‍ അഴിമതി; മുഹമ്മദ് റിയാസിനെതിരെ അഴിമതി ആരോപണവുമായി അൻവർ

തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിച്ചാൽ കാണാം അഴിമതികൾ

Update: 2024-10-09 04:53 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ അഴിമതി ആരോപണവുമായി പി.വി അന്‍വര്‍ എംഎല്‍എ. ദേശീയപാത നിർമാണത്തിലും ബാർ ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നതിലും അഴിമതി നടക്കുകയാണെന്നും പി.വി അൻവർ ആരോപിച്ചു.

തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിച്ചാൽ കാണാം അഴിമതികൾ. റിയാസ് എത്ര ബാർ ഹോട്ടലുകൾ അനുവദിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റാർ പദവി കൊടുക്കുന്നു. റോഡ് മുഴുവൻ തകർന്നു. മന്ത്രിക്ക് സമയമില്ല. ദേശീയപാതയിൽ ഗഡ്ഗരി സന്തോഷപൂർവ്വം പണം അനുവദിക്കുന്നു. ആദ്യം ഇതിന് സല്യൂട്ട് അടിച്ചതാണ്. പക്ഷേ ഇതിന് പിന്നിൽ ഡീലുകൾ വേറെയുണ്ടെന്ന് സംശയിക്കുന്നു. ഇവിടെ ഉദ്യോഗസ്ഥർക്ക് നക്കാപിച്ച കൊടുത്താൽ മതി. ബാക്കിയെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. പിഡബ്ള്യൂഡി മന്ത്രിയുടെ പങ്കില്ലാതെ ഇത് നടക്കുമോ?ദേശീയപാതയിൽ പലയിടത്തും കുളമാണെന്നും അന്‍വര്‍ ആരോപിച്ചു.

Advertising
Advertising

മുഖ്യമന്ത്രിയും കുടുംബവും ഉടൻ അമേരിക്കയിൽ പോവുമെന്ന് അൻവർ പറഞ്ഞു. അമേരിക്കയിൽ ജീവിക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. മകളെയും മരുമകനെയും രക്ഷിക്കാനാണ് പിണറായിയുടെ നീക്കങ്ങൾ. തനിക്കെതിരെ കേസെടുത്ത് ജയിലിട ക്കാനാണ് ശ്രമം. താൻ മരിച്ചാലും പോരാട്ടം മുന്നോട്ടു പോവും. സഖാക്കൾ തിരിച്ചറിയും. കള്ളക്കടത്തുമായി തനിക്ക് ബന്ധമുണ്ടോ എന്ന് ജുഡീഷ്യൽ അന്വേഷണം നടത്തട്ടെ. പിണറായിയല്ല പിണറായിയുടെ അപ്പന്‍റെ അപ്പൻ പറഞ്ഞാലും അൻവർ മറുപടി പറയും. തനിക്കെതിരെ തിരിഞ്ഞാൽ വിവരമറിയും. നിയമസഭയിൽ പോകണമെന്ന് ആലോചിക്കുകയാണ്. സ്റ്റാർ ചോദ്യം പോലും വെട്ടി നിരത്തുന്നു. നിയമസഭിൽ അനാഥനായ ഈ അൻവർ വായും പൊളിച്ച് ഇരിക്കണോ എന്നും അദ്ദേഹം ചോദിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News