മെമ്പർഷിപ്പ് ക്യാമ്പയിനിൽ നിന്ന് വഹാബ് പക്ഷത്തെ ഒഴിവാക്കി: പ്രകോപന നീക്കവുമായി കാസിം ഇരിക്കൂർ വിഭാഗം

വഹാബ് പക്ഷത്തിലെ ആരെയും വരണാധികാരികളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയില്ല. ഏകപക്ഷീയമായ മെമ്പർഷിപ്പ് കാമ്പയിന്‍ അംഗീകരിക്കില്ലെന്ന് അബ്ദുല്‍ വഹാബ് വ്യക്തമാക്കി

Update: 2021-08-01 07:54 GMT

ഐ.എന്‍.എല്ലില്‍ സമവായ നീക്കങ്ങള്‍ക്കിടെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് വരണാധികാരികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ച് കാസിം ഇരിക്കൂർ പക്ഷം. വഹാബ് പക്ഷത്തിലെ ആരെയും വരണാധികാരികളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയില്ല. ഏകപക്ഷീയമായ മെമ്പർഷിപ്പ് കാമ്പയിന്‍ അംഗീകരിക്കില്ലെന്ന് അബ്ദുല്‍ വഹാബ് വ്യക്തമാക്കി. 

എല്‍.ഡി.എഫിന്‍റെ മുന്നറിയിപ്പും കാന്തപുരം വിഭാഗത്തിന്‍റെ മധ്യസ്ഥതയും ഒരുക്കിയ സമവായ സാധ്യതക്കിടെയാണ് പുതിയ നീക്കവുമായി കാസിം ഇരിക്കൂർ പക്ഷം രംഗത്തുവന്നത്. 14 ജില്ലകളിലെയും മെമ്പർഷിപ്പ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വരണാധികാരികളെ പ്രഖ്യാപിച്ചപ്പോള്‍ വഹാബ് പക്ഷത്തെ ആരും ഉള്‍പ്പെട്ടില്ല. സംഘടനാപരമായ നടപടിയാണെന്നും അനുരഞ്ജന ശ്രമവുമായി ബന്ധമില്ലെന്നുമാണ് കാസിം ഇരിക്കൂർ വാദിക്കുന്നത്. 

Advertising
Advertising

എന്നാല്‍ ഏകപക്ഷീയമായി ചേർന്ന പ്രവർത്തകസമിതി തീരുമാനവുമായി മുന്നോട്ടു പോകുന്നത് അനുരഞ്ജന ശ്രമങ്ങളെ വെല്ലുവിളിക്കാനാണെന്നാണ് വഹാബ് പക്ഷത്തിന്‍റെ നിലപാട്.  കാസിം പക്ഷത്തിന്‍റെ പുതിയ നീക്കം ഇടതു മുന്നണി നേതാക്കളുടെയും കാന്തപുരം വിഭാഗത്തിന്‍റെ ശ്രദ്ധയില്‍പെടുത്താനാണ് വഹാബ് പക്ഷത്തിന്‍റെ ആലോചന. 

More to Watch: 

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News