തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനെ അക്രമിച്ച സംഭവം: അഞ്ചുപേർ പിടിയിൽ

ഇതിൽ മൂന്നുപേർ കൊട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ്

Update: 2025-11-24 05:39 GMT

അക്രമിക്കപ്പെട്ട സുനിൽ

തൃശൂർ: തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കൊട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്.

തൃശൂർ സ്വദേശി സിജോയുടെ നേതൃത്വത്തിലാണ് കൊട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് നിഗമനം. തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട പൊലീസ് കണ്ടെത്തി. ചുറ്റിക വാങ്ങിയത് തൃശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Advertising
Advertising

ചുറ്റികയുടെ പിടിയിൽ പതിച്ചിരുന്ന പച്ച സ്റ്റിക്കറാണ് അന്വേഷണത്തിൽ നിർണായകമായത്. സ്റ്റിക്കറിലെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കടയിലേക്ക് എത്തിയത്. ഈ ചുറ്റുക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകർത്ത ശേഷം വാളുകൊണ്ട് വെട്ടിയത്. 

രാത്രി 10 മണിയോടെ തൃശൂർ വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽ വെച്ചാണ് സംഭവം. കാറില്‍ നിന്നിറങ്ങി വീടിന്‍റെ ഗേറ്റ് തുറക്കുന്ന സമയത്ത് ഇരുട്ടില്‍ പതുങ്ങിയിരുന്ന മൂന്ന് പേരാണ് സുനിലിനെയും ഡ്രൈവറെയും വെട്ടിയത്. സുനിലിന്‍റെ കാലിനും അജീഷിന്‍റെ കൈക്കും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.ചികിത്സയിലുള്ള സുനിലിന്‍റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News