രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി

Update: 2021-12-22 05:27 GMT
Editor : ijas

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലെത്തിയ രാഹുൽഗാന്ധി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എ,ഐ നേതാക്കളുമായുള്ള തർക്കങ്ങൾ അവസാനിച്ചെന്നും പുനസംഘടനയുമായി മുന്നോട്ട് പോകാൻ ഹൈക്കമാൻഡ് അനുമതി നൽകിയെന്നും വി.ഡി സതീശൻ പറഞ്ഞു.

മുന്‍ തിരുമ്പാടി എം.എല്‍.എ മോയില്‍കുട്ടിയുടെ അനുസ്‌മരണ ചടങ്ങില്‍ പങ്കെടുക്കുന്ന രാഹുല്‍ ഉച്ചയോടെ ടി സിദ്ദിഖ്‌ എംഎല്‍എയുടെ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യും. രാഹുല്‍ ബ്രിഗേഡിന്‍റെ ആംബുലന്‍സും രാഹുല്‍ ഫ്ലാഗ് ഓഫ് ചെയ്യും. പൊഴുതനയിലെ പ്രധാനമന്ത്രി ഗ്രാമസഡക്‌ യോജനയുടെ കീഴിലുള്ള അച്ചൂര്‍–ചാക്കോത്ത്‌ റോഡ്‌ ഉദ്‌ഘാടനവും രാഹുൽ ഇന്ന് നിർവ്വഹിക്കും. ശേഷം നാളെ രാവിലെ 11.15ന് പുല്‍പള്ളി ആടിക്കൊല്ലിയിലെ 'വിനോദ് യുവജന സമുച്ചയം' ലൈബ്രറി കെട്ടിടവും രാഹുല്‍ ഉദ്ഘാടനം ചെയ്യും. 12.15ന് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനു​ ശേഷം രാഹുൽ ഗാന്ധി കോഴിക്കോ​​ട്ടേക്ക്​ തിരിക്കും. വൈകീട്ട് 4.30ന്​ താമരശ്ശേരി ബിഷപ്​ ഹൗസില്‍ നടക്കുന്ന ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കും. 5.45ന് മുക്കം അഗസ്ത്യമുഴി സെന്‍റ്​ ജോസഫ് ആശുപത്രിയില്‍ നഴ്‌സിങ്​ അസിസ്റ്റന്‍റ്സ് സര്‍ട്ടിഫിക്കറ്റ്‌ വിതരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹം മടങ്ങും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News