രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച സംഭവം: കോൺഗ്രസ് പ്രതിഷേധത്തില്‍ ഉന്തുംതള്ളും; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്

Update: 2023-10-06 07:10 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബി.ജെ.പിയുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റ വ്യാപക പ്രതിഷേധം. സംസ്ഥാനത്ത് ഡി.സി.സികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്.

Full View

രാഹുൽ ഗാന്ധിയെ അപമാനിച്ചതിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ കോൺഗ്രസ്‌ ജാഥക്ക് നേരെ ബിജെപിയും മാര്‍ച്ച് നടത്തി. ഇരു കൂട്ടരും പരസ്പരം മുദ്രാവാക്യം വിളിച്ചു. ഇരു മാർച്ചുകളും പൊലീസ് തടഞ്ഞു. പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Advertising
Advertising

തിരുവനന്തപുരത്ത് നടന്ന കോൺഗ്രസ് മാർച്ച്  പൊലീസ് തടഞ്ഞു. ബി ജെ.പി സംസ്ഥാന കമ്മറ്റി ഓഫിസിലേക്ക് നടത്തിയ മാർച്ചാണ് തടഞ്ഞത്.പ്രവർത്തകർ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുകയും മോദിയുടെ കോലത്തിൽ ചെരുപ്പ് വച്ച് അടിക്കുകയും കോലം കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News