ഡൽഹിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിന് പരിക്ക്

നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം

Update: 2024-06-27 14:58 GMT

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ലാത്തിച്ചാർജിൽ പരിക്കേറ്റു. ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിനും സംഭവത്തിൽ പരിക്കേറ്റു. ശ്രീനിവാസിനെ പോലീസ് അറസ്റ്റ് ചെയ്തു.

യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം ഡൽഹി ജന്തർമന്ദിറിൽ സംഘടിപ്പിച്ച മാർച്ചിന് നേരെയാണ് പൊലീസ് ലാത്തി വീശിയത്. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

Advertising
Advertising

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും ബാരിക്കേടുകളടക്കം മറികടന്ന് മാർച്ചുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോളാണ് പൊലീസ് ലാത്തി വീശിയത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News