രക്ഷപ്പെടാൻ സഹായിച്ചു; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഡ്രൈവറെയും സ്റ്റാഫിനെയും പ്രതിചേർത്തു

ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു

Update: 2025-12-05 13:47 GMT

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ച ഡ്രൈവറെയും സ്റ്റാഫിനെയും പ്രതിചേർത്തു. രാഹുലിന്റെ ഡ്രൈവർ ആൽവിൻ, സ്റ്റാഫായ ഫസൽ എന്നിവരെയാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് പ്രതിചേർത്തത്.‌ ഇവരാണ് രാഹുലിനെ ബംഗളൂരുവിലെത്തിച്ചത്.

രാഹുലിനെ കൊണ്ടുവിട്ട കാർ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചു. രാഹുൽ ബാഗലൂരിൽ നിന്ന് മറ്റൊരു കാറിൽ പോയെന്നുമാണ് ഇരുവരുടെയും മൊഴി.

ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് എസ്ഐടി ഇവരെ വിട്ടയച്ചിരുന്നു. പരാതി വന്നതോടെയാണ് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്. ഫസല്‍ അബ്ബാസിന്റെ സഹോദരിയാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News