തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ; രാഹുലിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല

മാസത്തിൽ രണ്ട് തിങ്കളാഴ്ചകളിൽ എസ്ഐടിക്ക് മുന്നിൽ ഹാജരാകാനാണ് കോടതി നിർദേശം.

Update: 2025-12-14 04:21 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉടൻ ചോദ്യം ചെയ്യില്ല. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം രാഹുലിന് നോട്ടീസ് നൽകില്ല. രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതിയെ അറിയിക്കും. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പരിഗണനയിലിരിക്കെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. മാസത്തിൽ രണ്ട് തിങ്കളാഴ്ചകളിൽ എസ്ഐടിക്ക് മുന്നിൽ ഹാജരാകാനാണ് കോടതി നിർദേശം.

23കാരിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിന് ഉപാധികളോടെ കഴിഞ്ഞദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സാക്ഷിക്കളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം നൽകിയത്. ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിഞ്ഞ രാഹുൽ പുറത്തിറങ്ങിയത് പാലക്കാട്ട് വോട്ടുചെയ്യാനായിരുന്നു. 

Advertising
Advertising

രാഹുലിനെതിരെ ആദ്യം രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ  കേസിൽ മുൻകൂർ ജാമ്യം നാളെയാണ് പരിഗണിക്കുന്നത്.അതിന്മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. രാഹുൽ ഒളിവിൽ കഴിഞ്ഞത് എട്ട് ഇടങ്ങളിൽ ആണെന്നുള്ള വിവരം ലഭിച്ചു. വില്ലകളിലും ഫാം ഹൗസുകളിലും റിസോർട്ടുകളിലും ആയിരുന്നു താമസം. പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാക്കളുടെ സഹായവും രാഹുലിന് ലഭിച്ചു. മുൻകൂർ ജാമ്യം തള്ളിയാൽ ഉടൻ രാഹുൽ വീണ്ടും ഒളിവിൽ പോകാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. 

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News