രാഹുൽ മുങ്ങിയ പോളോ കാര്‍ സിനിമതാരത്തിന്‍റേതെന്ന് സംശയം
കാർ സ്ഥിരമായി കൂടെയില്ലെന്നും ആരുടേതാണെന്ന് അറിയില്ലെന്നും സ്റ്റാഫ് അംഗങ്ങൾ മൊഴി നൽകിയിരുന്നു
Update: 2025-12-01 07:26 GMT
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ട ചുവന്ന പോളോ കാര്‍ സിനിമ താരത്തിന്‍റേതാണെന്ന് സംശയം. കാര്‍ പോയത് സിസിടിവി ഇല്ലാത്ത വഴികളിലൂടെയാണെന്നാണ് വിവരം. കാർ സ്ഥിരമായി കൂടെയില്ലെന്നും ആരുടേതാണെന്ന് അറിയില്ലെന്നും സ്റ്റാഫ് അംഗങ്ങൾ മൊഴി നൽകിയിരുന്നു.
രാഹുലിന്‍റെ പാലക്കാട്ടെ ഫ്ലാറ്റിലെ കെയർടേക്കറിൽ നിന്നും അന്വേഷണം സംഘം വിവരങ്ങൾ ശേഖരിക്കുകയാണ്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത് നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രാഹുലിനെ കാണാതായ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്ന് ഡിലീറ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരയി യുവതി സമർപ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുലിന്‍റെ സംഭാഷണം തന്നെയെന്ന് പ്രാഥമിക പരിശോധന റിപ്പോർട്ട് പുറത്തുവന്നു.