രാജ്​ഭവൻ ​ആർഎസ്എസ്‌ ശാഖയല്ല, ഗവർണറാണ് സത്യപ്രതിജ്ഞാ ലംഘനം നടത്തിയത്: വി. ശിവൻകുട്ടി

'ഗവർണർ ആർഎസ്എസിന്റെ വാൽ ആകരുത്'

Update: 2025-06-19 12:19 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: ​ഗവർണർ രാജേന്ദ്ര ആർലേക്കറിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി. ശിവൻകുട്ടി. ഗവർണറാണ് സത്പ്രതിജ്ഞാ ലംഘനം നടത്തിയതെന്ന് ശിവൻകുട്ടി പറഞ്ഞു.

രാജ്​ഭവൻ ​ആർഎസ്എസ്‌ ശാഖയല്ല. ബിജെപിയുടെ വാലാവാനോ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാകാനോ അല്ല ഗവര്‍ണറെ നിയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ പതാക വയ്‌ക്കെണ്ട സ്ഥലത്ത് ആര്‍എസ്എസിന്റെ പതാക വെച്ചാല്‍ ഇനിയും ശക്തമായ പ്രതിഷേധവും പ്രതികരണവും ഉയര്‍ത്തുമെന്ന് ശിവൻകുട്ടി കൂട്ടിച്ചേർത്തു.

രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം വെച്ച ചടങ്ങിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപോയ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രാജ്ഭവൻ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. മന്ത്രി പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും ഗവർണറെ അപമാനിച്ചുവെന്നും രാജ്ഭവൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.

എൻസിസി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് രാജ്ഭവനിലെ പരിപാടിയിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. ആർഎസ്എസിന്റെ കേന്ദ്രമായി രാജ്ഭവൻ മാറിയെന്ന് പുറത്തിറങ്ങിയശേഷം മന്ത്രി പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News