യൂത്ത് കോൺഗ്രസ് ദേശീയ വിവരാവകാശ വിഭാഗം കോ-ഓഡിനേറ്ററായി മലയാളിയായ റമീസ് ഹുസൈൻ

നിലവിൽ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് റമീസ്.

Update: 2022-04-02 14:42 GMT
Editor : Nidhin | By : Web Desk

ഡൽഹി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് വിവരാവകാശ വിഭാഗത്തിന്റെ ദേശീയ കോ-ഓഡിനേറ്ററായി മലയാളിയായ റമീസ് ഹുസൈനെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് ബി.വിയുംയൂത്ത് കോൺഗ്രസ് ദേശീയ വിവരാവകാശ വിഭാഗം ചെയർമാൻ ഡോ. അനിൽ മീണയും ചേർന്ന് നിയമിച്ചു. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശിയാണ് റമീസ് ഹുസൈൻ. നിലവിൽ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് റമീസ്.

റമീസിനെ കൂടാതെ മഹാരാഷ്ട്രയിൽ നിന്ന് നിതിൻസെർനായ്കിനെയും ബിഹാറിൽ നിന്ന് ഡോ. അൽക്ക ആനന്ദിനെയും പശ്ചിമ ബംഗാളിൽ നിന്ന് ഡോ. ഖാലിജ് ഖാനെയും മഹാരാഷ്ട്രയിൽ നിന്ന് വസീം ഷെയ്ഖിനെയും യൂത്ത് കോൺഗ്രസ് വിവരാവകാശ വിഭാഗത്തിൽ നിയമിച്ചിട്ടുണ്ട്.

Advertising
Advertising

 

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News