മുണ്ടക്കൈ ദുരിതാശ്വാസ ഫണ്ട് പിരിവ്; രമേശ് ചെന്നിത്തല- കെ.സി വേണുഗോപാൽ ഗ്രൂപ്പ് പോര്
അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പിരിച്ച 1.45 ലക്ഷം കൈമാറിയില്ലെന്നാരോപിച്ചാണ് തർക്കം
Update: 2025-02-14 09:06 GMT
വയനാട്: മുണ്ടക്കൈ -ചൂരൽമല ദുരിതാശ്വാസ ഫണ്ട് പിരിവിനെചൊല്ലി ആലപ്പുഴ യൂത്ത് കോൺഗ്രസിൽ രമേശ് ചെന്നിത്തല-കെസി വേണുഗോപാൽ ഗ്രൂപ്പ് പോര്. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പിരിച്ച 1.45 ലക്ഷം കൈമാറിയില്ലെന്നാരോപിച്ചാണ് തർക്കം. രമേശ് ഗ്രൂപ്പിൽപ്പെട്ട നിയോജകമണ്ഡലം പ്രസിഡന്റാണ് ഫണ്ട് പിരിവ് നടത്തിയത്.
ഫണ്ട് പിരിച്ച് സമ്മാന കൂപ്പണിലൂടെ നറുക്കെടുപ്പ് നടന്ന് ഒരു മാസം കഴിഞ്ഞും ഭാഗ്യശാലികൾക്ക് സമ്മാനവും വിതരണം ചെയ്തില്ല. സ്കൂട്ടർ, ലാപ്ടോപ്പ്, വാഷിംഗ് മെഷീൻ, മിക്സി എന്നിവയായിരുന്നു സമ്മാനങ്ങൾ. ഗ്രൂപ്പ് തർക്കത്തെ തുടർന്നാണ് തുക കൈമാറാത്തത്.ഫണ്ട് സമാഹരണത്തിന് ശേഷം നിയോജക മണ്ഡലം പ്രസിഡണ്ടിനെ മാറ്റിയതാണ് തർക്കത്തിന് കാരണം.