പാര്‍ട്ടി ഓഫീസില്‍ പൊലീസ് കയറാതിരുന്നത് പേടിച്ചിട്ടല്ല -രമേശ് ചെന്നിത്തല

പൊലീസിന് വേണമെങ്കില്‍ പാര്‍ട്ടി ഓഫീസില്‍ കയറാമായിരുന്നുപക്ഷേ ജനാധിപത്യ രാജ്യത്ത് അത് ശരിയല്ലാത്തതു കൊണ്ടാണ് ചെയ്യാഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു

Update: 2026-05-31 12:11 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ആരു നിയമം കൈയ്യിലെടുത്താലും നടപടി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡി റെയ്ഡ് പൊലീസിനെ അറിയിച്ചില്ല.പൊലീസിന് വേണമെങ്കില്‍ പാര്‍ട്ടി ഓഫിസില്‍ കയറാമായിരുന്നുപക്ഷേ ജനാധിപത്യ രാജ്യത്ത് അത് ശരിയല്ലാത്തതു കൊണ്ടാണ് ചെയ്യാഞ്ഞത്. അല്ലാതെ ആരെയും പേടിച്ചിട്ടല്ലെന്നും സിപിഎം അക്രമ പാത ഉപേക്ഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നടത്തിയ സ്വീകരണവേദിയിലാണ് ചെന്നിത്തലയുടെ പ്രതികരണം.

മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്‌നേഹമുള്ളവര്‍ നിര്‍ബന്ധിച്ചു.രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ മന്ത്രിസഭയില്‍ ചേരണമെന്ന് പറഞ്ഞു.രാഷ്ട്രീയത്തില്‍ ലാഭങ്ങളും നഷ്ടങ്ങളുമുണ്ടായി.പാര്‍ട്ടിയാണ് വലുത്പാര്‍ട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയത്തില്‍ ലാഭങ്ങളും നഷ്ടങ്ങളുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ഇഡി വാഹനം ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. അക്രമത്തിന് പിന്നാലെ പ്രതികള്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ ഒളിച്ചിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പൊലീസ് പാര്‍ട്ടി ഓഫീസില്‍ കയറി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല.

Full View

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News