സതീശനെ തെരഞ്ഞെടുത്തതില്‍ സന്തോഷം, പിണറായി വിജയന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: ചെന്നിത്തല

പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും ചെന്നിത്തല

Update: 2021-05-23 07:00 GMT
By : Web Desk

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വി ഡി സതീഷനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ട് നയിക്കാന്‍ വി ഡി സതീശന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വലിയ വെല്ലുവിളി നിറഞ്ഞ ഒരു സന്ദര്‍ഭമാണ്. എല്ലാവരും യോജിച്ച് നിന്നുകൊണ്ട് പാര്‍ട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണ്. അതിന് വേണ്ടി കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാവണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

ചെന്നിത്തലയെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഇനി അതൊന്നും പ്രതികരണ വിഷയമല്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. കോണ്‍ഗ്രസ്സിന് തിരിച്ചുവരവിനുള്ള പാതയൊരുക്കുക എന്നതാണ് ഇനി കൂട്ടായ ലക്ഷ്യം. അതിന് വേണ്ടി പ്രവര്‍ത്തകരും നേതാക്കളും യുഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങളും ഒരുമിച്ച് നില്‍ക്കണം. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത് ജനങ്ങളാണ് ചെന്നിത്തല പറഞ്ഞു. തന്‍റെ പ്രവർത്തനങ്ങൾക്ക് പിണറായി വിജയന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും താന്‍ പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.


Full View


വി ഡി സതീശൻ. 

Tags:    

By - Web Desk

contributor

Similar News