രമേശ് ചെന്നിത്തലയുടെ മകന്‍ രമിത് വിവാഹിതനായി

സംസ്ഥാന രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു

Update: 2023-01-28 14:04 GMT
Editor : ijas | By : Web Desk

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്‍റെയും മകൻ രമിത് ചെന്നിത്തല വിവാഹിതനായി. തിരുവനന്തപുരം പട്ടം മാർവള്ളിൽ ഹൗസിൽ ജോൺ കോശിയുടെയും ഷൈനി ജോണിന്‍റെയും മകൾ ജുനിറ്റാ മറിയം ജോണും ആണ് വധു. തിരുവനന്തപുരം നാലാഞ്ചിറയിലെ ഗിരിദീപം ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം.

സംസ്ഥാന രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, കെ.എൻ.ബാലഗോപാൽ, പി.പ്രസാദ്, ആന്‍റണി രാജു, സജി ചെറിയാൻ, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ കേന്ദ്ര മന്ത്രിമാരായ എ.കെ.ആന്‍റണി, സുബോധ് കാന്ത് സഹായ്, തങ്കബാലു, ജി.കെ.വാസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പോണ്ടിച്ചേരി മുൻമുഖ്യമന്ത്രി വി.നാരായണസാമി, അർജുൻ മോഠ് വാഡിയ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertising
Advertising

കർദ്ദിനാൾ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ, കർദ്ദിനാൾ ഓസ് വാൾഡ് ഗ്രേഷ്യസ്, ബിഷപ്പ് ജോസഫ് മാർ ബർണബാസ് സഫ്റഗൻ മെത്രാപ്പോലീത്ത, അബ്രഹാം മാർ പൗലോസ് മെത്രാപ്പോലീത്ത, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി സൂക്ഷ്മാനന്ദ, ജമാഅത്ത് അമീർ എം.ഐ അബ്ദുൽ അസീസ്, അസിസ്റ്റന്‍റ് അമീർ മുജീബ് റഹ്മാൻ, പാളയം ഇമാം ഡോ. സുഹൈബ് മൗലവി,പന്തളം സുധാകരൻ, എ.പി.അനിൽകുമാർ, വി.റ്റി. ബൽറാം, ഇ.പി.ജയരാജൻ, കാനം രാജേന്ദ്രൻ, ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, എം.വി. ശ്രേയാംസ്കുമാർ, സാബു വർഗ്ഗീസ്, ചീഫ് സെക്രട്ടറി വി.പി. ജോയ്, ഡി.ജി.പി. അനിൽ കാന്ത്, എം.എ.യൂസഫലി, ഡോ.ബി.ഗോവിന്ദൻ,അദീബ് അഹമ്മദ്, ബാലചന്ദ്രമേനോൻ, മുകേഷ്, അശോകൻ, ബൈജു, ഇന്ദ്രൻസ്, കൈതപ്രം, രൺജി പണിക്കർ, ടിനി ടോം, നാദിർഷാ, ഹണി റോസ്, ചിപ്പി, പ്രിയങ്ക തുടങ്ങിയവർ വധുവരന്‍മാര്‍ക്ക് ആശംസകള്‍ അറിയിക്കാനെത്തി.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News