'ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല': രമേശ് പിഷാരടി

കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഇത്രയും കാലം നടന്നത് വേട്ടയാടലാണെന്നും രമേശ് പിഷാരടി

Update: 2025-12-09 09:10 GMT

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ഒരു ഘട്ടത്തില്‍ പോലും ദിലീപ് കുറ്റക്കാരനാണെന്ന് തോന്നിയിട്ടില്ലെന്ന് രമേശ് പിഷാരടി. അങ്ങനെ തോന്നാന്‍ മാത്രം തനിക്ക് ഒന്നുമറിയില്ല. കോടതി പറഞ്ഞത് വിശ്വസിക്കുകയെന്നത് മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം. ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കില്‍ നടന്നിരിക്കുന്നത് വേട്ടയാടലാണെന്നും പിഷാരടി പ്രതികരിച്ചു.

'കേസിന്റെ ഒരു ഘട്ടത്തില്‍ പോലും ദിലീപ് കുറ്റക്കാരനാണെന്ന് തനിക്ക് തോന്നിയിട്ടില്ല. അങ്ങനെ ചിന്തിക്കാന്‍ മാത്രം തനിക്ക് ഒന്നുമറിയില്ല. ഒരു വിഭാഗത്തിന്റെ നീതിയും കോടതിയുടെ നീതിയും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. എല്ലാവരും അംഗീകരിക്കുന്ന വിധികള്‍ എല്ലായ്‌പ്പോഴും ഉണ്ടാകണമെന്നില്ല.'

'കോടതി പറഞ്ഞത് വിശ്വസിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം. ദിലീപ് കുറ്റം ചെയ്‌തോയെന്ന് നമുക്കറിയില്ലല്ലോ. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ഇത്രയും കാലം നടന്നത് അദ്ദേഹത്തെ വേട്ടയാടലാണ്.' പിഷാരടി കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ അന്തിമവിധി ഇന്നലെ പുറത്തുവന്നിരുന്നു. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. കുറ്റക്കാരാണെന്ന് കോടതിക്ക് ബോധ്യമായ കേസിലെ ആദ്യ ആറ് പ്രതികളുടെ ശിക്ഷ 12ന് വിധിക്കും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News