മൂന്ന് ദിവസം പിന്നിട്ട് റാങ്ക് ഹോൾഡർമാരുടെ നിരാഹാരം; ഇന്ന് മൂന്ന് പേർ നിൽപ്പ് സമരം നടത്തും

ഉദ്യോഗാർഥികളായ ഹനീന,നിമിഷ, ബിനുസ്മിത എന്നിവരാണ് നിരാഹാരമിരിക്കുന്നത്

Update: 2025-04-04 01:17 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാരുടെ സമരം ഇന്ന് മൂന്നാം ദിവസത്തിൽ. റാങ്ക് ലിസ്റ്റ് കാലാവധി  ഏപ്രിൽ 19 ന് അവസാനിക്കാനിരിക്കേ 30% ൽ താഴെ ഉദ്യോഗാർഥികൾക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ സമരത്തിലേക്ക് കടന്നത്.

ഉദ്യോഗാർഥികളായ ഹനീന,നിമിഷ, ബിനുസ്മിത എന്നിവരാണ് നിരാഹാരമിരിക്കുന്നത്. വായും കണ്ണും ചെവിയും മൂടിക്കെട്ടി സമരത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് പേർ നിൽപ്പ് സമരവും നടത്തും. സപ്ലിമെന്ററി ലിസ്റ്റിൽ നിന്ന് ഉൾപ്പെടെ 967 ഉദ്യോഗാർഥികളിൽ 259 പേർക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാർശകൾ ലഭിച്ചത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News