ആഹാരം കഴിച്ച ശേഷം ബില്ല് ചോദിച്ചതിന് അടിപിടി; റാന്നിയിലെ ഹോട്ടൽ സംഘര്‍ഷത്തിൽ കേസ്

പത്തനംതിട്ട റാന്നി വലിയകലുങ്കിൽ പ്രവർത്തിക്കുന്ന പഞ്ചാബി ഹോട്ടലിൽ വച്ചാണ് സംഭവം

Update: 2026-10-10 01:38 GMT

റാന്നി: ആഹാരം കഴിച്ച ശേഷം ബില്ല് ചോദിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. പത്തനംതിട്ട റാന്നി വലിയകലുങ്കിൽ പ്രവർത്തിക്കുന്ന പഞ്ചാബി ഹോട്ടലിൽ വച്ചാണ് സംഭവം. ആഹാരം കഴിക്കാൻ എത്തിയ അനൂപ്, വിജോയ് എന്നിവരുടെ പരാതിയിൽ ഹോട്ടൽ നടത്തിപ്പുകാരനും ജീവനക്കാർക്കും എതിരെയും ഹോട്ടലുകാരുടെ മൊഴിയിൽ തിരിച്ചും റാന്നി പൊലീസ് കേസെടുത്തു. ആഹാര കഴിച്ച ശേഷം ഇവർ ലൈസൻസ് നമ്പർ ചേർത്തുള്ള ബിൽ ചോദിച്ചു. ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലും സംഘർഷത്തിലും കലാശിച്ചത്.

കഴിഞ്ഞ മാസം 27 ന് രാത്രി ആയിരുന്നു സംഭവം. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നീട് മർദനമേറ്റ അനൂപ്, വിജോയ് എന്നിവർ ചേർന്ന് റാന്നി പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ ഹോട്ടൽ നടത്തിപ്പുകാരും പരാതി നൽകി. ഇതോടെ ഇരുകൂട്ടർക്കും എതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News