താമരശ്ശേരിയിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ ആശാരിക്കണ്ടി നാഗേഷ് എന്ന് വിളിക്കുന്ന രാജേഷ് ആണ് പിടിയിലായത്

Update: 2026-10-10 03:16 GMT

കോഴിക്കോട്: താമരശ്ശേരിയിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ ആശാരിക്കണ്ടി നാഗേഷ് എന്ന് വിളിക്കുന്ന രാജേഷ് ആണ് പിടിയിലായത്.

സമാന രീതിയിൽ അതിക്രമം നടത്തിയതിന് ഇയാളെ മുമ്പും ആളുകൾ കൈകാര്യം ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. സ്ത്രീകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്ന ബസുകളിൽ മുൻഭാഗത്ത് മാത്രം നിന്നാണ് ഇയാളുടെ പതിവ് യാത്രയെന്നും ആളുകൾ പറയുന്നുണ്ട്.  മാധ്യമ വാർത്തയെ തുടർന്ന് ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു താമരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും പടനിലത്തേയ്ക്ക് ബസ് കയറിയ വിദ്യാർഥിനിക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാർഥിനി ബഹളം വയ്ക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതോടെ യുവാവ് ഇറങ്ങിയോടുകയായിരുന്നു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News