മുത്തങ്ങ സമരം; പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി

Update: 2026-10-10 03:29 GMT

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. നഷ്ടപരിഹാരത്തുക ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാനും ഉത്തരവിലുണ്ട്. നഷ്ടപരിഹാരം നൽകാൻ 2021-ലാണ് കോടതി ആദ്യം ഉത്തരവിട്ടത്. എന്നാൽ വിധിക്കെതിരെ സർക്കാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അപ്പീൽ നൽകിയിരുന്നു.

മുത്തങ്ങ സമരത്തിന്‍റെ പിന്നിൽ പ്രവർത്തിച്ചു എന്ന ആരോപിച്ചാണ് അധ്യാപകനായ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ 23വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്. ഡയറ്റിൽ ജോലി ചെയ്യുന്നതിനിടയിൽ ആയിരുന്നു പൊലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്.

Advertising
Advertising

മുത്തങ്ങ സമര കാലഘട്ടത്തിലാണ് ഡയറ്റിൽ ഗസറ്റഡ് റാങ്ക് അധ്യാപകനായിരുന്ന സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സമരത്തിന് പിന്നിൽ പ്രവർത്തിച്ചു എന്നായിരുന്നു ആരോപണം. 32 ദിവസം സുരേന്ദ്രൻ ജയിലിൽ കിടക്കുകയും പൊലീസിന്റെ ക്രൂരമർദനത്തിനിരയാവുകയും ചെയ്തു.

മർദനത്തിൽ ശരീരം തളർന്നുവെങ്കിലും തനിക്കെതിരെ എടുത്ത വ്യാജ കേസിനും ക്രൂരമർദനത്തിനും പൊലീസിനെതിരെ ശക്തമായ നിയമ പോരാട്ടമാണ് സുരേന്ദ്രൻ നടത്തിയത്. ഒടുവിൽ സുരേന്ദ്രന്റെ വാദം ശരിവച്ചതിനെത്തുടർന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബത്തേരി സബ് കോടതി വിധിച്ചു. എന്നാൽ 2020 സർക്കാർ ഈ വിധിക്കെതിരെ വീണ്ടും അപ്പീൽ പോയി. എന്നാൽ ഈ അപ്പീൽ തള്ളിക്കൊണ്ട് കീഴ്കോടതി വിധിച്ച നഷ്ടപരിഹാര തുക ഇരട്ടിയിൽ അധികം നൽകാനാണ് വയനാട് ജില്ലാ കോടതി ഉത്തരവിട്ടത്.


Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News