കളർഫുള്ളാവാൻ കാത്തിരിക്കണം; ടൂറിസ്റ്റ് ബസുടമകൾക്ക് തിരിച്ചടിയായി ഹൈക്കോടതി സ്റ്റേ

രണ്ട് ബസുടമകളാണ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയത്

Update: 2026-10-10 04:30 GMT

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാനുള്ള തീരുമാനത്തിനായി ഇനിയും ബസുടമകള്‍ക്ക് കാത്തിരിക്കണം. ഈ മാസം 13ന് ചേരാനിരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം വിഷയം പരിഗണിക്കാനിരുന്നെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ബസുടമകളാണ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയത്.

അതിനാല്‍ ഇനി കളര്‍ കോഡ് വിഷയം അജണ്ടയായി യോഗത്തില്‍ ഉള്‍പ്പെടുത്താനാവില്ല. തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന് കരുതി നിറം മാറ്റിയ 200ഓളം ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കാനാവാതെ വെറുതെ കിടക്കുകയാണ്. ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുന്നതില്‍ തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയോട് എടുക്കാനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നത്.

Advertising
Advertising

 ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡില്‍ ഇനി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം എടുക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. 2024ല്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവന്നിരുന്നു. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറവും ഡ്രൈവിങ് സ്‌കൂളുകളിലെ വാഹനത്തിന്റെ മുന്നിലും പിന്നിലും മഞ്ഞനിറവും നല്‍കാനായിരുന്നു ഉത്തരവ്.

ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉള്‍പ്പെടെയുള്ള ഭീമന്‍ ചിത്രങ്ങളും എഴുത്തുകളും അനുവദിക്കാനാകില്ലെന്ന് 2019 ഒക്ടോബര്‍ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വെള്ളനിറം കര്‍ശനമാക്കിയത്.

എന്നാല്‍ ബസിന്റെ വെള്ളനിറം ടൂറിസത്തെ ബാധിക്കുന്നുവെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നല്‍കിയതിന് ശേഷം വലിയ അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News