ഓണക്കിറ്റിനെ ചൊല്ലി തർക്കം: റേഷൻകട ജീവനക്കാരന് മർദനം

കീഴ്മാട് സ്വദേശി ഷമീറാണ് മര്‍ദിച്ചതെന്ന് അബു പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നു.

Update: 2022-08-29 14:15 GMT

ആലുവ: ഓണക്കിറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ആലുവയിൽ റേഷൻകട ജീവനക്കാരന് മർദനം. കീഴ്മാട് റേഷൻകടയിലെ ജീവനക്കാരന്‍ അബുവിനാണ് മർദനമേറ്റത്.

ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴ്മാട് സ്വദേശി ഷമീറാണ് മര്‍ദിച്ചതെന്ന് അബു പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നു. കിറ്റ് പൂർണമായി എത്തിയില്ലെന്നും എത്തിയത് തീർന്നുവെന്നും അറിയിച്ചതോടെ കുപിതനായ ഷമീര്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.

സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ഉച്ചവരെ കീഴ്മാട് പഞ്ചായത്തിലെ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് റേഷൻ എംപ്ലോയീസ് യൂണിയൻ ഭാരവാഹികള്‍ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News