ഇ.പിയുമായി കരാറില്ലെന്ന് രവി; പുസ്തക വിവാദത്തിൽ രവി ഡി.സിയുടെ മൊഴിയെടുത്തു

കോട്ടയം ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും

Update: 2024-11-25 11:06 GMT
Editor : rishad | By : Web Desk

കോട്ടയം: പുസ്തക വിവാദത്തിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ നൽകിയ പരാതിയിൽ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി.

ഇ.പി ജയരാജനുമായി കരാർ ഇല്ലെന്ന് രവി ഡി.സി മൊഴി നൽകി. കോട്ടയം ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. 

പുസ്തക വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം, കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തിരുന്നത്. 

ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരിൽ പുറത്തുവന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് പൊലീസ് നടപടി. ജയരാജന്റെ ആത്മകഥ എന്ന പേരിൽ ഡിസി ബുക്‌സ് പുറത്തുവിട്ട പരസ്യവും പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കവും ഇ.പി ജയരാജന്‍ തള്ളിയിരുന്നു.

Advertising
Advertising

എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഡിസിയുമായി കരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം പുസ്തകം പുറത്തുപോയതുൾപ്പെടെയുള്ള സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിലാണിപ്പോള്‍ മൊഴിയെടുത്തിരിക്കുന്നത്. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News