പോക്കറ്റിലിരുന്ന 'റിയൽമി' ഫോൺ പൊട്ടിത്തെറിച്ചു; കോഴിക്കോട് യുവാവിന് പൊള്ളലേറ്റു

ജോലി സ്ഥലത്ത് എത്തിയതിന് ശേഷമാണ് പാന്റിന്റെ പോക്കറ്റിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ഉടനെ പാന്റ് ഊരി മാറ്റുകയായിരുന്നു

Update: 2023-05-09 09:51 GMT

കോഴിക്കോട്: സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്. പാന്റിന്റെ പോക്കറ്റിൽ വെച്ച 'റിയൽമി 8' എന്ന മോഡലാണ് പൊട്ടിത്തെറിച്ചത്. ഇന്നു രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

രണ്ടുവർഷമായി ഫാരിസ് റഹ്മാൻ ഉപയോഗിച്ചു വരുന്ന ഫോണാണിത്. ഇതുവരെ ഫോണ്‍ ചൂടാകുന്ന പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ഫാരിസ് പറഞ്ഞു.

Full View

ജോലി സ്ഥലത്ത് എത്തിയതിന് ശേഷമാണ് പാന്റിന്റെ പോക്കറ്റിൽ നിന്ന് തീ വരുന്നത് ഫാരിസിന്‍റെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ പാന്റ് ഊരി മാറ്റുകയായിരുന്നു.  വസ്ത്രത്തിൽ തീ പടർന്ന് ഇയാളുടെ തുടയിലും കാലിനും പൊള്ളലേറ്റു. പരിക്കേറ്റ ഫാരിസ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ കമ്പനിക്കെതിരെ ഉപഭോക്തൃകോടതിയിൽ പരാതി നൽകുമെന്നും ഫാരിസ് അറിയിച്ചു.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News