നിയമനത്തട്ടിപ്പ് കേസ്; കൂടുതൽ തെളിവുകൾ തേടി പൊലീസ്, ബാസിത്തുമായി ഇന്നും തെളിവെടുപ്പ്

ഒന്നാം പ്രതി അഖിൽ സജീവിനെ ഇപ്പോൾ മലപ്പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന നിലപാടിലാണ് പൊലീസ്.

Update: 2023-10-15 01:22 GMT

മലപ്പുറം: നിയമനത്തട്ടിപ്പ് കേസിൽ മുഖ്യ പ്രതി കെ.പി ബാസിതുമായി പൊലീസ് ഇന്നും തെളിവെടുപ്പ് നടത്തും. മലപ്പുറം മഞ്ചേരി കേന്ദ്രീകരിച്ചായിരിക്കും തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന്റെ തെളിവെടുപ്പ്. ഇന്നലെ മലപ്പുറം ടൗണിലെയും മഞ്ചേരിയിലെയും ഹോട്ടലിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഗൂഢാലോചനയുടെ കൂടുതൽ വിശദാംശങ്ങളും തെളിവുകളും കണ്ടെത്താനാണ് പൊലീസ് നീക്കം. 

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് കണ്ടോൺമെന്റ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബാസിത്തുമായി മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് ആദ്യം മലപ്പുറത്തെ മഹേന്ദ്രപുരി ഹോട്ടലിൽ തെളിവെടുപ്പിനായെത്തിച്ചു. നിയമനകോഴക്കേസുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്ന സെപ്റ്റംബർ 27 ന് ബാസിതും മറ്റ് രണ്ടുപേരും ഈ ഹോട്ടലിലെ ബാറിൽ എത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. 10 മിനിറ്റ് നേരമാണ് തെളിവെടുപ്പ് നടന്നത്. ശേഷം മഞ്ചേരിയിലെ ഒരു ലോഡ്ജിലും തെളിവെടുപ്പ് നടന്നു.

Advertising
Advertising

ഒന്നാം പ്രതി അഖിൽ സജീവിനെ ഇപ്പോൾ മലപ്പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന നിലപാടിലാണ് പൊലീസ്. അഖിൽ സജീവിനെയും ഹരിദാസനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഹരിദാസിനെ പ്രതിയാക്കില്ല. എന്നാൽ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചതിനും തെറ്റായ മൊഴി നൽകിയതിനും പ്രത്യേക കേസെടുക്കാമെന്ന നിയമപദേശമാണ് പൊലീസിന് ലഭിച്ചത്. 

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News