പട്ടയത്തിനായി സമരം ചെയ്ത അമ്മിണിയമ്മക്ക് ഒടുവിൽ നീതി; പട്ടയത്തിന് അർഹതയുണ്ടെന്ന് തഹസിൽദാരുടെ റിപ്പോർട്ട്‌

അമ്മിണിയമ്മയുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം നിഷേധിച്ച വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു

Update: 2024-01-19 03:38 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: തൊടുപുഴയിൽ പട്ടയത്തിനായി സമരം ചെയ്ത അമ്മിണിയമ്മയ്ക്ക്  ഒടുവിൽ നീതി. 40 വർഷമായി ഈ ഭൂമിയിൽ താമസിക്കുന്നതിനാൽ അമ്മിണി അമ്മക്ക് പട്ടയത്തിന് അർഹത ഉണ്ടെന്ന് തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. രേഖകൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടയം കയ്യിൽ കിട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് അമ്മിണിയമ്മ. അമ്മിണിയമ്മയുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം നിഷേധിച്ച വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

 കലയന്താനി സ്വദേശി അമ്മിണിയാണ് തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.സ്ഥലത്തിന് പട്ടയം അനുവദിക്കാമെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് അയൽവാസിയുടെ സ്വാധീനത്താൽ അട്ടിമറിക്കപ്പെട്ടെന്നാണ് അമ്മിണിയമ്മയുടെ ആരോപണം.നാല് പതിറ്റാണ്ടായി കഴിയുന്ന കുറിച്ചിപാടത്തെ പത്ത് സെന്റ് കൈവശ ഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ടാണ്  75കാരിയായ അമ്മിണിയമ്മയുടെ  പ്രതിഷേധം.  താലൂക്ക് ഓഫീസിന് മുന്നിലെ സമരം രണ്ടുദിവസായതോടെയാണ് തുടർന്നതോടെയാണ് സർക്കാർ ഇടപെട്ടത്. സംഭവത്തിൽ റവന്യൂവകുപ്പ് മന്ത്രി വിശദീകരണം തേടിയിരുന്നു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News