എം ജി സർവകലാശാലയിലെ ജാതി വിവേചനം; ഗവേഷക വിദ്യാർത്ഥിനിയുടെ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക്

ജാതി വിവേചനം മൂലം പത്ത് വർഷമായി ഗവേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു നിരാഹാരം. ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കുന്നത് വരെ നിരാഹാരം തുടരാനാണ് ദീപയുടെ തീരുമാനം

Update: 2021-11-02 01:48 GMT
Editor : Nisri MK | By : Web Desk

എം ജി സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനി ദീപ പി മോഹൻ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. ഗവേഷണം പൂർത്തിയാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് സർവകലാശാല അറിയിച്ചുവെങ്കിലും ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കുന്നത് വരെ നിരാഹാരം തുടരാനാണ് ദീപയുടെ തീരുമാനം.

29ാം തിയതിയാണ് ദീപാ പി മോഹൻ നിരാഹാര സമരം ആരംഭിച്ചത്. ജാതി വിവേചനം മൂലം പത്ത് വർഷമായി ഗവേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു നിരാഹാരം. എന്നാൽ ഇന്നലെ ദീപയുമായി നടത്തിയ ചർച്ചയിൽ ഗവേഷണം പൂർത്തിയാക്കാൻ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാമെന്ന് സർവകലാശാല ഉറപ്പ് നല്‍കി. പക്ഷെ ജാതിവിവേചനം നടത്തിയ അധ്യാപകനെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ദീപ പറയുന്നത്.

Advertising
Advertising

നാനോ സയൻസ് വിഭാഗം മേധാവി നന്ദകുമാറിനെതിരെ നിലവിൽ നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് വിസി സാബു തോമസ് പറയുന്നത്. ഇതു സംബന്ധിച്ച കേസ് കോടതിയിൽ ഉള്ളതിനാൽ കൂടുതൽ അന്വേഷണം വേണമെന്നാണ് വിശദീകരണം. നന്ദകുമാറിനെതിരെയും വിസി സാബു തോമസിനെതിയുമാണ് ദീപ പരാതി ഉന്നയിച്ചിരുന്നത്. ദീപയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതിയും എസ് സി എസ് ടി കമ്മീഷനും ഇടപെടുകയും ചെയ്തിരുന്നു. എന്നിട്ടും ഗവേഷണം പൂർത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാൻ സർവകലാശാല തയ്യാറാകാതെ വന്നതോടെയാണ് ദീപ നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News