നടി രശ്മി ഗോപാൽ അന്തരിച്ചു

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം

Update: 2022-09-19 05:41 GMT
Editor : Dibin Gopan | By : Web Desk

തിരുവനന്തപുരം: സിനിമാ സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 'സ്വന്തം സുജാത' സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാൽ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തയായത്.



ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: ജയഗോപാൽ. മകൻ: പ്രശാന്ത് കേശവ്.

Advertising
Advertising



സിനിമ-സീരിയൽ രംഗത്തെ നിരവധിപേർ സമൂഹമാധ്യമത്തിൽ അനുശോചനം പങ്കുവച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News