ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി

കൊലപാതകത്തിന് ശേഷം യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി പെരുമാറിയതെന്ന് ദൃക്സാക്ഷികളും പൊലീസും പറയുന്നു

Update: 2026-09-30 02:37 GMT

പത്തനംതിട്ട: ആറന്മുള മാരാമണ്ണിലെ റിസോർട്ടിൽ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ലഹരികേസിലെയും പ്രതിയെന്ന് പൊലീസ്. ആറന്മുള പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിലവിൽ ലഹരികേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി പെരുമാറിയതെന്ന് ദൃക്സാക്ഷികളും പൊലീസും പറയുന്നു.

കുളത്തൂപ്പുഴ സ്വദേശിനിയായ പെൺകുട്ടി കോഴഞ്ചേരിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠനത്തിനെത്തിയപ്പോഴാണ് പ്രതി ജിത്തുവിനെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിക്ക് താമസ സൗകര്യവും ഈ റിസോർട്ടിൽ ജോലിയും ശരിയാക്കി നൽകിയത് ജിത്തുവാണ്. എന്നാൽ പെൺകുട്ടി തന്നോട് സൗഹൃദത്തോടെ പെരുമാറുന്നത് പ്രണയമാണെന്ന് ഇയാൾ തെറ്റിദ്ധരിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയോട് വിവാഹ അഭ്യർഥന നടത്തിയെങ്കിലും, തനിക്ക് മറ്റൊരാളോട് ഇഷ്ടമാണെന്ന് പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രകോപിതനായാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തത്.

Advertising
Advertising

സംഭവദിവസം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ പുറത്തേക്ക് വിളിച്ചുവരുത്തിയ ശേഷം കൈയിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് കഴുത്തറുക്കുകയും പലതവണ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തടയാൻ ഓടിയെത്തിയവരെയും ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കരുതിക്കൂട്ടിയാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ഇയാൾ കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ രക്തപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News