നെന്മാറ വേലക്ക് വന്നവരെ ബസിന് മുകളിൽ കയറ്റി യാത്ര ; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്‌

നിരവധി ബസുകൾ ഇത്തരത്തിൽ സർവീസ് നടത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ബസ് ജീവനക്കാർ

Update: 2022-04-06 08:10 GMT
Editor : Lissy P | By : Web Desk

പാലക്കാട്: നെന്മറ - വല്ലങ്ങി വേലയുടെ  വെടിക്കെട്ട് കണ്ട് മടങ്ങിയവർ ബസിന് മുകളിലിരുന്ന് യാത്ര ചെയ്ത സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ബസിന് മുകളിൽ നിറയെ യാത്രക്കാരമായി പോകുകയും ബസിന് മുകളിൽ കയറി കണ്ടക്ടർ ടിക്കറ്റ് നൽകുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സന ബസിലെ ഡ്രൈവർ തൗഫീഖ്,കണ്ടക്ടർ നസീബ് കെ.പി എന്നിവർക്കെതിരെ നടപടി എടുക്കാനാണ് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. അപകടകരമായ രീതിയിൽ യാത്രക്കാരെ ബസിന്റെ മുകളിൽ കയറി യാത്ര ചെയ്യാൻ അനുവദിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡ്രൈവർമാരോട് നേരിട്ട് ഹാജരാകുവാനും നിർദേശം നൽകിയിട്ടുണ്ട്.

Advertising
Advertising

അതേ സമയം ഈ വിഷയത്തിൽ വിശദീകരണവുമായി ബസ് ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. നിരവധി ബസുകൾ ഇത്തരത്തിൽ സർവീസ് നടത്തിയെന്നും പൊലീസ് നടപടിയെടുത്തില്ലെന്നും ബസ് ജീവനക്കാർ പറയുന്നു. എന്നാൽ പലതവണ ആവശ്യപെട്ടിട്ടും യാത്രക്കാർ ഇറങ്ങിയില്ലെന്നും പൊലീസുകാർ നിയന്ത്രിച്ചിട്ടും നിൽക്കാത്ത ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുമെന്നും ബസ് ജീവനക്കാർ ചോദിക്കുന്നു.  വേല ദിവസം കെ.എസ്.ആർ.ടി.സി സർവീസുകൾ കുറവായിരുന്നുവെന്നും പരാതിയുണ്ട്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News