'ചുവപ്പ് നരച്ചാൽ കാവി': തനിക്ക് അടി കിട്ടിയതിൽ സഖാക്കളേക്കാള്‍ സന്തോഷം സംഘികൾക്കെന്ന് റിജിൽ മാക്കുറ്റി

സിൽവർ ലൈൻ വന്നാൽ തന്‍റെ വീടോ കുടുംബത്തിന്‍റെ ഒരിഞ്ച് സ്ഥലമോ പോകില്ലെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരമെന്നും റിജിൽ മാക്കുറ്റി

Update: 2022-01-21 03:25 GMT

തനിക്ക് മര്‍ദനമേറ്റതില്‍ സഖാക്കളേക്കാള്‍ സന്തോഷം സംഘികള്‍ക്കാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി. കണ്ണൂരില്‍ കെ റെയിൽ വിശദീകരണ യോഗ ഹാളിലേക്ക് ഇരച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി ഡി.വൈ.എഫ്.ഐ - സി.പി.എം പ്രവര്‍ത്തകര്‍  നേരിട്ട സഭവത്തെ കുറിച്ചാണ് റിജിലിന്‍റെ പ്രതികരണം. സിൽവർ ലൈൻ വന്നാൽ തന്‍റെ വീടോ കുടുംബത്തിന്‍റെ ഒരിഞ്ച് സ്ഥലമോ പോകില്ലെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരമെന്നും റിജിൽ ഫേസ്ബുക്കിൽ കുറിച്ചു.

തന്‍റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടിയൊഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്. ഭക്ഷണത്തിന്‍റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്. അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നോ അക്രമിച്ച് ഇല്ലാതാക്കാമെന്നും സഖാക്കളോ സംഘികളോ നോക്കേണ്ടെന്നും റിജില്‍ മാക്കുറ്റി വ്യക്തമാക്കി.

Advertising
Advertising

റിജില്‍ മാക്കുറ്റിയുടെ കുറിപ്പ്

എന്‍റെ വീടോ എന്‍റെ കുടുബത്തിന്‍റെ ഒരിഞ്ച് സ്ഥലമോ പോകില്ല. കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം. ഡി.വൈ.എഫ്.ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കിയാൽ സമരത്തിൽ നിന്ന് മരിക്കേണ്ടി വന്നാലും പിറകോട്ടില്ല. ഇത് കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും യു.ഡി.എഫും പ്രഖ്യാപിച്ച സമരമാണ്.

സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെക്കാളും സന്തോഷം സംഘികൾക്ക് ആണ്. അതുകൊണ്ട് തന്നെ എന്‍റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടിയൊഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്. ഭക്ഷണത്തിന്‍റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്. അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നോ ആക്രമിച്ച് ഇല്ലാതാക്കാമെന്നും സഖാക്കളോ സംഘികളോ നോക്കണ്ട.

പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ സംഘികൾ വിളിച്ച മുദ്രാവാക്യം സഖാക്കൾക്ക് എതിരെ അല്ലല്ലോ മുസ്‍ലിം മത വിശ്വസിക്കൾക്ക് എതിരെയാണല്ലോ? സംഘികൾക്ക് എതിരെ യു.എ.പി.എ പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പൊലീസ്. ഇതാണ് ചുവപ്പ് നരച്ചാൽ കാവി.

എൻ്റെ വീടോ എൻ്റെ കുടുബത്തിൻ്റെ ഒരിഞ്ച് സ്ഥലമോ പോകില്ല.

കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം. DYFI...

Posted by Rijil Chandran Makkutty on Thursday, January 20, 2022

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News