സ്മാരകം പ്രഖ്യാപനമായി മാത്രം ഒതുങ്ങി; കലാഭവൻ മണിയെ സർക്കാർ അവഗണിച്ചുവെന്ന് ആർ.എൽ.വി രാമകൃഷ്ണൻ

സ്മാരകം വൈകുന്നതിൽ പ്രതിഷേധിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു

Update: 2024-02-07 07:42 GMT

ആര്‍എല്‍വി രാമകൃഷ്ണന്‍/കലാഭവന്‍ മണി

തൃശൂര്‍: കലാഭവൻ മണിയെ സർക്കാർ അവഗണിച്ചുവെന്ന് സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ . മണിയുടെ സ്മാരകം പ്രഖ്യാപനമായി മാത്രം ഒതുങ്ങി. കലാഭവൻ മണി മരിക്കുമ്പോൾ ഉണ്ടായിരുന്ന അതേ സർക്കാരാണ് ഇപ്പോഴും. സ്മാരകം വൈകുന്നതിൽ പ്രതിഷേധിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു.

കലാഭവൻ മണിയുടെ ഓർമ്മക്കായി ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് മണിയുടെ സഹോദരൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്മാരകത്തിന് വിവിധ ബജറ്റുകളിലായി 3 കോടി രൂപ വകയിരുത്തിയതല്ലാതെ ഒരു പ്രവർത്തനവും നടന്നില്ല. കലാഭവൻ മണിക്ക് സ്മാരകം നിർമിക്കുമെന്ന് പ്രഖ്യാപനം നടത്തിയ അതേ സർക്കാരാണ് ഇപ്പോഴുമുള്ളത്. പക്ഷേ മണിയെ സർക്കാർ അവഗണിക്കുകയാണ് ചെയ്തതെന്ന് രാമകൃഷ്ണൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്നും കലാഭവൻ മണിയുടെ സഹോദരൻ ആവശ്യപ്പെട്ടു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News