കൊച്ചി ചെറായി പെട്രോൾ പമ്പിലും കവർച്ച; മൊബൈൽ ഫോണും 1,35,000 രൂപയും കവർന്നു

പമ്പിന്റെ മുൻവാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Update: 2022-06-09 04:16 GMT

കൊച്ചി: ചെറായി ദേവസ്വംനടയിലെ രംഭാ ഓട്ടോ ഫ്യുവൽസിൽ കവർച്ച. പുലർച്ചെ മൂന്ന് മണിക്കായിരുന്നു കവർച്ച നടന്നത്. എറണാകുളം കോമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലാണ് പമ്പ്.

പമ്പിന്റെ മുൻവാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിലും കവർച്ച നടന്നിരുന്നു. പുലർച്ചെ 1.40ന് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞാണ് പണം കവർന്നത്. ജീവനക്കാരനെ ക്രൂമായി മർദിച്ച ശേഷം കെട്ടിയിട്ട് 50000 രൂപ കവരുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News