'കൃത്യമായ പരിശീലനം ലഭിച്ചവർ വണ്ടി ഇറക്കിയിരുന്നെങ്കിൽ അപകടം സംഭവിക്കില്ലായിരുന്നു; കാർ ഇറക്കുന്നതിനിടെ മരിച്ച റോഷന്റെ ഭാര്യ ഷെൽമ

പൊലീസോ അന്വേഷണ ഉദ്യോഗസ്ഥരോ കുടുംബത്തെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്നും ഷെൽമ മീഡിയവണിനോട് പറഞ്ഞു

Update: 2025-06-30 08:32 GMT
Editor : Lissy P | By : Web Desk

കൊച്ചി: ട്രേഡ് യൂണിയൻ അംഗങ്ങളാണ് സാധാരണ കണ്ടെയ്നറിൽ നിന്നും വാഹനങ്ങൾ ഇറക്കാറുള്ളതെന്ന്  കൊച്ചിയിൽ റേഞ്ച് റോവർ ഇറക്കുന്നതിനിടെ അപകടമുണ്ടായി കൊല്ലപ്പെട്ട മട്ടാഞ്ചേരി സ്വദേശി റോഷന്റെ ഭാര്യ ഷെൽമ.കൃത്യമായ പരിശീലനം ലഭിച്ചവർ വണ്ടി ഇറക്കിയിരുന്നെങ്കിൽ അപകടം സംഭവിക്കില്ലായിരുന്നു.പൊലീസോ അന്വേഷണ ഉദ്യോഗസ്ഥരോ കുടുംബത്തെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്നും ഷെൽമ മീഡിയവണിനോട് പറഞ്ഞു.

രാത്രി പത്തരക്ക് ശേഷമാണ് റോഷന്‍ പോയത്. മേല്‍ നോട്ടം വഹിച്ചാല്‍ മതിയെന്നും യൂണിയന്‍കാരാണ് കാര്‍ ഇറക്കുന്നതെന്നും പറഞ്ഞു.അപകടത്തിന് കാരണക്കാരനായ  ആളെക്കുറിച്ച് ഒരു വിവരവും ഇത് വരെ പുറത്ത് വന്നിട്ടില്ലെന്നും ഷെല്‍മ പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News